ഡിവൈഡറിൽ തട്ടി വീണ്ടും അപകടം

പുതിയതെരു: പുതിയതെരുവിൽ ഡിവൈഡറിൽതട്ടി കാറപകടം. കാറോടിച്ചയാൾ നിസ്സാരപരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. പുതിയതെരു വെലോസിറ്റി ബാറിന് സമീപം ഞായറാഴ്ച രാത്രി 11.15ഓടെ കണ്ണൂർ ഭാഗത്തുനിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ഡിവൈഡറിൽ തട്ടിയശേഷം കാർ ഉയർന്നുപൊങ്ങി നിലംപതിക്കുകയായിരുന്നു. കാറി​െൻറ മുൻഭാഗവും മുൻഭാഗത്തെ ടയറുകളും പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് ഒരുമണിക്കൂറോളം പുതിയതെരു ടൗണിൽ ഗതാഗതക്കുരുക്കുണ്ടായി. വളപട്ടണം പൊലീസ് സ്റ്റേഷൻ അഡീഷനൽ എസ്.ഐ പ്രഭാകര​െൻറ നേതൃത്വത്തിലുള്ള പൊലീസ്സംഘം എത്തി ഗതാഗതം നിയന്ത്രിച്ചു. പുതിയതെരു ടൗണിൽ ഡിവൈഡർ സ്ഥാപിച്ചതിനുശേഷം അപകടം തുടരുകയാണ്. അശാസ്ത്രീയമായ രീതിയിൽ ഡിവൈഡർ സ്ഥാപിക്കുകയും ആവശ്യമായ സിഗ്നൽ സംവിധാനം ഒരുക്കാത്തതുമാണ് അപകടം വർധിക്കാൻ കാരണമെന്ന് നാട്ടുകാരും വ്യാപാരികളും പരാതിപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.