ജില്ല കലക്ടർ മുഖ്യ പരിശീലകനായി നീന്തൽ പഠനം

പഴയങ്ങാടി: ജലദുരന്തങ്ങൾ ഇല്ലാതാക്കാൻ ആയാസരഹിതമായ നീന്തൽ പരിശീലന പദ്ധതിയുടെ ഭാഗമായി ഏഴിമല ചാൾസൻ സ്വിമ്മിങ് അക്കാദമി ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ 100 പേർക്കുള്ള സൗജന്യ നീന്തൽ പരിശീലനം ടി.വി.രാജേഷ് എം.എൽ.എ ചൂട്ടാട് ബാക്ക് വാട്ടർ േഫ്ലാട്ടിങ് പാർക്കിൽ ഉദ്ഘാടനം ചെയ്തു. ജില്ല കലക്ടർ മിർ മുഹമ്മദലി മുഖ്യ പരിശീലകനായി. 13 വയസ്സിനും 50 വയസ്സിനുമിടയിലുള്ളവർക്ക് രാവിലെ എട്ട് മണിക്ക് നൽകുന്ന പരിശീലനം ഞായറാഴ്ചയും തുടരും. നീന്തൽ പഠിച്ചിരിക്കേണ്ടതി​െൻറയും പരിശീലിക്കേണ്ടതി​െൻറയും ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനാണ് കലക്ടർ തന്നെ പരിശീലകനായെത്തിയതെന്ന് അക്കാദമി ട്രസ്റ്റ് ചെയർമാൻ ചാൾസൻ ഏഴിമല പറഞ്ഞു. കലക്ടറെ കൂടാതെ സഹപരിശീലകരായി ചാൾസൻ ഏഴിമല, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് ചീഫ് െട്രയിനർ കെ.വി. അശോകൻ, ടി.സനൂജ്, വിജയൻ തലശ്ശേരി എന്നിവരും പരിശീലനത്തിൽ പങ്കെടുത്തു. കഴിഞ്ഞ ഏപ്രിലിൽ നാലര കിലോമീറ്റർ ചൂട്ടാടുനിന്ന് കടലിൽ നീന്തിയ ജില്ല കലക്ടർ മിർ മുഹമ്മദലിക്ക് ചാൾസൻ ഏഴിമല ഉപഹാരം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.