നഴ്​സുമാരുടെ സമരം കൂടുതൽ ആശുപത്രികളിലേക്ക്​ വ്യാപിപ്പിക്കുന്നു

കണ്ണൂർ: ജില്ലയിൽ നഴ്സുമാർ നടത്തുന്ന സമരം കൂടുതൽ ശക്തമാക്കുന്നു. രണ്ട് ആശുപത്രികളിലേക്ക് കൂടി സമരം വ്യാപിപ്പിക്കാൻ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ തീരുമാനിച്ചു. ധനലക്ഷ്മി, കൊയിലി, ആശിർവാദ്, ലൂർദ്, സ്െപഷാലിറ്റി എന്നീ ആശുപത്രികളിലാണ് നിലവിൽ സമരം നടക്കുന്നത്. ഇതിനു പുറമെ കിംസ്റ്റ്, അശോക എന്നീ ആശുപത്രികളിലേക്ക് കൂടിയാണ് സമരം വ്യാപിപ്പിക്കുക. സമരത്തി​െൻറ മൂന്നാംദിനമായ ഇന്നലെ ധനലക്ഷ്മി ആശുപത്രിക്കു മുന്നിലെ സമരപന്തലിൽ നടന്ന പ്രതിഷേധ യോഗത്തെ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ബിേൻറാ അഭിവാദ്യം ചെയ്തു. സമരത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും നഴ്സുമാരുടെ സമരം ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ രാഷ്ട്രീയ പാർട്ടികൾ സമരത്തിന് പിന്തുണയുമായി എത്തുന്നുണ്ടെന്ന് സമരക്കാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.