സ്ത്രീവിരുദ്ധ-ശാസ്ത്രവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരക്കണം -കെ.എസ്.ടി.എ വനിതാ ശിൽപശാല കണ്ണൂർ: ദേശവ്യാപകമായി ഭരണാധികാരികളുടെ ഭാഗത്തുനിന്നുൾപ്പെടെ ഉണ്ടാകുന്ന സ്ത്രീവിരുദ്ധ-ശാസ്ത്രവിരുദ്ധ നിലപാടുകള്‍ക്കെതിരെ അണിനിരക്കണമെന്ന് കെ.എസ്.ടി.എ ജില്ല വനിതാ ശില്‍പശാല. സ്ത്രീകളുടെ ഓരോഘട്ടത്തിലെയും ജീവിതം എങ്ങനെയായിരിക്കണമെന്ന ശാസ്ത്രീയ അടിത്തറയില്ലാത്ത നിർദേശങ്ങള്‍ സര്‍ക്കാറിെൻറ ഭാഗത്തുനിന്നുണ്ടാകുന്നു. വര്‍ഗീയധ്രുവീകരണം ലക്ഷ്യമിട്ടുള്ള ശിരോവസ്ത്ര പ്രോത്സാഹനമുള്‍പ്പെടെയുള്ള കാര്യങ്ങൾ സര്‍ക്കാറുകൾ, മതമൗലികവാദികള്‍ മുന്നോട്ടുവെക്കുന്നു. ഗോസംരക്ഷണത്തിെൻറ പേരില്‍ രാജ്യത്ത് നടക്കുന്ന അരാജകത്വം വലിയ വെല്ലുവിളിയാണ്. പശുവിെൻറ പേരില്‍ മനുഷ്യനെ കൊല്ലുന്ന നില തുടരുന്നു. ഭരണാധികാരികള്‍ ശക്തമായ നടപടി സ്വീകരിക്കുന്നതിനു പകരം കൊലയാളികളെ സംരക്ഷിക്കുന്നുവെന്നും ശിൽപശാല അഭിപ്രായപ്പെട്ടു. ശിൽപശാല കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം കെ. റോജ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എൻ.ടി. സുധീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. പ്രകാശന്‍, ജില്ല സെക്രട്ടറി വി.പി. മോഹനന്‍, ടി. രജില, കെ.എം. ശോഭന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.