യു.ഡി.എഫ്​ കലക്​ടറേറ്റ്​ മാർച്ച്​

കണ്ണൂർ: തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ബാറുടമകളും അബ്കാരികളുമായി ഉണ്ടാക്കിയ ഉറപ്പി​െൻറ പ്രതിഫലനമാണ് എൽ.ഡി.എഫ് സർക്കാര്‍ ഇപ്പോള്‍ പാലിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ. സര്‍ക്കാറി​െൻറ പുതിയ മദ്യനയം തിരുത്തുകയെന്ന ആവശ്യമുയര്‍ത്തി യു.ഡി.എഫ് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും കണ്ണൂര്‍ കലക്‌ടറേറ്റിനു മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ എൽ.ഡി.എഫ് സര്‍ക്കാര്‍ ദൈവത്തി​െൻറ സ്വന്തം നാടിനെ പിശാചി​െൻറ നാടാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. പൊലീസ് ക്രിമിനല്‍വത്കരിക്കപ്പെട്ടുവെന്നാണ് പടിയിറങ്ങിയ ഡി.ജി.പി പോലും പറഞ്ഞത്. ഇതി​െൻറ കൂടെ മദ്യവും കൂടി സുലഭമായി ലഭിച്ചുതുടങ്ങിയാല്‍ കേരളം എവിടെയെത്തുമെന്ന് സാധാരണക്കാര്‍ ചിന്തിക്കണം. വിദേശ ടൂറിസ്റ്റുകള്‍ക്ക് വേണ്ടിയാണ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതെന്നാണ് സര്‍ക്കാറി​െൻറ ന്യായം. എന്നാൽ, കുടിച്ച് അവശനായി കിടക്കുന്നത് കണ്ടാല്‍ സുഖ ചികിത്സക്കും ആയുര്‍വേദ ചികിത്സക്കും എത്തുന്ന ടൂറിസ്റ്റുകള്‍ കേരളത്തിലേക്ക് വരാതിരിക്കുകയാണ് ചെയ്യുകയെന്നും മുനീര്‍ പറഞ്ഞു. മദ്യനിരോധനത്തില്‍ കോടതിവിധി എങ്ങനെ മറികടക്കാമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മദ്യത്തി​െൻറ പേരില്‍ ദേശീയപാതകളും സംസ്ഥാന പാതയും വേണ്ടായെന്ന നിലപാടില്‍ എല്ലാം ഗ്രാമീണ റോഡുകളായി മാറ്റിയിരിക്കുകയാണ്. കാര്യക്ഷമമായി പഞ്ചായത്ത് നടത്തിവന്ന മദ്യ നിരോധനാധികാരം പിന്‍വലിച്ചപ്പോള്‍ വകുപ്പ് മന്ത്രി ഉറങ്ങുകയായിരുന്നോ അതോ ഉറക്കം നടിക്കുകയായിരുന്നോ എന്ന് മുനീർ ചോദിച്ചു. കേരളത്തിലെ പനി മരണത്തി​െൻറ ധാര്‍മിക ഉത്തരവാദിത്തം സര്‍ക്കാറിനാണ്. മുഖ്യമന്ത്രിക്ക് പുലിയെ പിടിക്കാന്‍ എന്തായാലും കഴിഞ്ഞില്ല. കൊതുകി​െൻറ മടയില്‍ കയറി പിടിക്കാന്‍ നേരിട്ടിറങ്ങിയത് നന്നായി. മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിലാണ് എൽ.ഡി.എഫ് അധികാരത്തില്‍ വന്ന ശേഷം കൂടുതലായും കൊലപാതകങ്ങള്‍ നടന്നത്. ഒരു വീട്ടില്‍ ഒരു വിധവയെന്നാണ് എൽ.ഡി.എഫ് നയമെന്നും മുനീര്‍ കൂട്ടിച്ചേർത്തു. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ പ്രഫ. എ.ഡി. മുസ്തഫ അധ്യക്ഷത വഹിച്ചു. വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, കെ.സി. ജോസഫ് എം.എൽ.എ, കെ. സുധാകരൻ, ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി, കെ.പി. മോഹനൻ, സുമ ബാലകൃഷ്ണൻ, പി. കുഞ്ഞിമുഹമ്മദ്, ഇല്ലിക്കല്‍ അഗസ്റ്റി, വി.കെ. കുഞ്ഞിരാമൻ, സി.എ. അജീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.