കാസർകോട്: പനിയും പകര്‍ച്ചവ്യാധിയും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാറിെൻറ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാനും ഹോട്ടലുകളുടെ പരിസരങ്ങള്‍ ശുചീകരിക്കാനും ഹോട്ടല്‍ ആൻഡ് റസ്‌റ്റാറൻറ് അസോസിയേഷന്‍ ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. ഹോട്ടലുകളുടെ പരിസരങ്ങള്‍ ശുചീകരിക്കാന്‍ മുഴുവൻ അംഗങ്ങള്‍ക്കും നിര്‍ദേശം നല്‍കി. പ്രസിഡൻറ് പി.സി. ബാവ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നാരായണ പൂജാരി, ട്രഷറര്‍ കെ.എച്ച്. അബ്ദുല്ല, മുഹമ്മദ് ഗസാലി, വിജയന്‍ തൃക്കരിപ്പൂർ, എ.കെ. റഷീദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.