എം.പി ഫണ്ട്: ഏഴ് സ്​കൂളുകൾക്ക് കമ്പ്യൂട്ടറുകൾ അനുവദിച്ചു

കാസർകോട്: പി. കരുണാകരൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് ജില്ലയിലെ ഏഴ് സ്കൂളുകൾക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങാനായി 8,37,150 രൂപ അനുവദിച്ചു. മുനയംകുന്ന് ബദറുൽഹുദ എൽ.പി സ്കൂൾ, പള്ളം തൻവീറുൽ ഇസ്ലാം എ.എൽ.പി, കുമ്പളപ്പള്ളി എസ്.കെ.ജി.എം.എ.യു.പി സ്കൂൾ എന്നിവിടങ്ങളിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 2,62,000 രൂപയും കള്ളാർ ഗ്രാമപഞ്ചായത്തിലെ മാലക്കല്ല് സ​െൻറ് മേരീസ് എ.യു.പി സ്കൂളിൽ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ 1,38,100 രൂപയും കള്ളാർ എ.എൽ.പി സ്കൂളിൽ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ 1,47,950 രൂപയും രാജപുരം ഹോളിഫാമിലി എ.എൽ.പി സ്കൂളിന് 1,51,050 രൂപയും പിലിക്കോട് ഗ്രാമപഞ്ചായത്തിലെ കൊടക്കാട് കേളപ്പജി മെമ്മോറിയൽ വി.എച്ച്.എസ്.എസിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ 1,38,050 രൂപയുമാണ് അനുവദിച്ചത്. പദ്ധതികൾക്ക് ജില്ല കലക്ടർ കെ. ജീവൻബാബു ഭരണാനുമതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.