കർണാടക സ്വദേശിയായ യുവാവ്​ ട്രെയിൻ കയറി മരിച്ചു

കാസര്‍കോട്: തായലങ്ങാടിയിൽ . കര്‍ണാടക കുലശേഖര കുറ്റിമൂല ഹൗസിലെ പരേതനായ ടൈലര്‍ രാമപ്പയുടെ മകന്‍ ശിവപ്രകാശ് (41) ആണ് മരിച്ചത്. ട്രെയിൻ വരുന്ന സമയത്ത് ആളുകള്‍ നോക്കിനില്‍ക്കെ പാളത്തില്‍ കയറി കിടക്കുകയായിരുന്നുവെന്നാണ് പറയുന്നത്. തായലങ്ങാടി ക്ലോക്ക്ടവറിന് സമീപത്തെ റെയില്‍വേ ട്രാക്കിലായിരുന്നു സംഭവം. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലേക്ക് ട്രെയിന്‍ എത്താറായ സമയത്ത് യുവാവ് ഓടിച്ചെന്ന് പാളത്തിന് മുകളില്‍ കിടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ആളുകള്‍ കൂകിവിളിച്ചെങ്കിലും യുവാവ് പിന്മാറിയില്ല. ഭാര്യ: സുപ്രിത. മകൾ സാൻവി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.