സി.എം. ഉസ്​താദ് ലേഖന മത്സര ഫലം പ്രഖ്യാപിച്ചു

ചട്ടഞ്ചാൽ: എം.ഐ.സി ദാറുൽ ഇർശാദ് അക്കാദമി പൂർവ വിദ്യാർഥി സംഘടന ഇമാദും ദാറുൽ ഇർശാദ് വിദ്യാർഥി സംഘടന ദിശയും സംയുക്തമായി ദേശീയതലത്തിൽ സംഘടിപ്പിച്ച സി.എം. ഉസ്താദ് ലേഖന മത്സരത്തി​െൻറ ഫലം ദിശ ഭാരവാഹികൾ പ്രഖ്യാപിച്ചു. എം.ഐ.സി കാമ്പസിലാണ് ഫലപ്രഖ്യാപനം നടത്തിയത്. മുഹമ്മദ് മഹ്ശൂക് ഹുദവി കുറുമ്പത്തൂർ (മലപ്പുറം) ഒന്നാംസ്ഥാനവും ലുഖ്മാനുൽ ഹക്കീം വെന്മനാട് (തൃശൂർ) രണ്ടാംസ്ഥാനവും മുഹമ്മദ് ശബീബ് പി.വി. കൈപ്പുറം (പാലക്കാട്) മൂന്നാംസ്ഥാനവും നേടി. എം.ഐ.സിയിൽ നടക്കുന്ന ചടങ്ങിൽ ആദ്യ മൂന്നു സ്ഥാനക്കാർക്കുള്ള കാഷ് അവാർഡും പ്രശസ്തിഫലകവും സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 5555, 3333, 2222 രൂപയുടെ കാഷ് അവാർഡുകളാണ് യഥാക്രമം ആദ്യ മൂന്നു സ്ഥാനക്കാർക്ക് നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.