ക്രിസ്ത്യാനികള്‍ക്ക് സര്‍ക്കാര്‍ സഹായമെത്തിക്കാന്‍ പ്രത്യേക പ്രചാരണപരിപാടികള്‍

മംഗളൂരു: ക്രിസ്തുമത വിശ്വാസികള്‍ക്കായി സര്‍ക്കാര്‍ നീക്കിവെച്ച ഫണ്ട് ഉപയോഗപ്പെടുത്തുന്നതില്‍ സമുദായം അശ്രദ്ധരാണെന്ന് െലജിസ്ലേറ്റിവ് കൗണ്‍സില്‍ ചീഫ് വിപ്പ് ഐവന്‍ ഡിസൂസ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ അവസ്ഥക്ക് മാറ്റമുണ്ടാക്കാന്‍ പ്രത്യേക ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പദ്ധതികള്‍ വിശദീകരിക്കുന്ന രണ്ടു ലക്ഷം ബ്രോഷറുകള്‍ തയാറാക്കി ക്രിസ്ത്യാനികള്‍ക്കിടയില്‍ വിതരണം ചെയ്യും. ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. സംസ്ഥാന ബജറ്റില്‍ 3750 കോടി രൂപയാണ് ക്രിസ്ത്യന്‍ സമൂഹത്തി‍​െൻറ വികസന-ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വകയിരുത്തിയത്. എന്നാല്‍, ചുരുക്കംപേര്‍ മാത്രമേ ഉപയോഗപ്പെടുത്തുന്നുള്ളൂവെന്ന് ഡിസൂസ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.