ഫാ. ജോസ്​ കണിവേലിൽ

തലശ്ശേരി: തലശ്ശേരി അതിരൂപതാംഗവും നിർമലഗിരി കോളജ് റിട്ട. അധ്യാപകനുമായ (62) നിര്യാതനായി. പൊന്ന്യം സ​െൻറ് ജോൺപോൾ രണ്ടാമൻ ഫോർമേഷൻ സ​െൻററിൽ ആധ്യാത്മിക പിതാവായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു. പരേതരായ കണിവേലിൽ ജോൺ- ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്. കുന്നോത്ത്, കോടഞ്ചേരി, കാവുന്തല, ഓടന്തോട്, ചായോത്ത്, നെല്ലിയടുക്കം എന്നീ ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചിരുന്നു. മൈനർ സെമിനാരി അധ്യാപകൻ, നിർമലഗിരി കോളജ് അധ്യാപകൻ, വിമൽജ്യോതി എൻജിനീയറിങ് കോളജ് അധ്യാപകൻ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. സഹോദരങ്ങൾ: േത്രസ്യാമ്മ തെക്കേത്തൊട്ടിയിൽ, മേരി പുല്ലുവേലിൽ, ജോർജ്, തോമസ്, ഫാ. അഗസ്റ്റിൻ സി.എം.ഐ. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വായാട്ടുപറമ്പ് സ​െൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.