മൊബൈൽഫോൺ കവർച്ച: ഒരാൾകൂടി അറസ്​റ്റിൽ

കുമ്പള: വിവിധസ്ഥലങ്ങളിൽനിന്ന് മൊബൈൽഫോൺ കവർന്ന കേസിൽ ഒരാളെക്കൂടി കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കോയിപ്പാടിയിലെ ആസിഫാണ് (19) അറസ്റ്റിലായത്. കൂട്ടുപ്രതി പേരാലിലെ ശംസീറിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ശംസീറിൽനിന്നാണ് പൊലീസിന് ആസിഫിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സീതാംഗോളി എച്ച്.എ.എൽ ജീവനക്കാരുടെ താമസസ്ഥലത്തുനിന്ന് മൂന്നു മൊബൈൽ ഫോണുകളും കുമ്പള പാലത്തി​െൻറ കൈവരി നന്നാക്കുന്ന തൊഴിലാളിയുടെ മൊബൈൽഫോണും ഇവർ മോഷ്ടിച്ചിരുന്നു. കേസന്വേഷണത്തിന് എച്ച്.എ.എൽ പരിധിയിലെ നിരീക്ഷണക്കാമറ ഏറെ സഹായകമായി. കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതികളെക്കുറിച്ചുള്ള പ്രാഥമിക നിഗമനങ്ങൾക്ക് പൊലീസിനെ സഹായിച്ചത്. ഇവർ വിറ്റ ഫോണുകൾ കുമ്പളയിലെ ഒരു മൊബൈൽ കടയിൽനിന്നും പൊലീസ് കണ്ടെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.