ജില്ല എസ്​.വൈ.എസ്​ സ്വഫ്വ യൂത്ത് പരേഡിന് സമാപനം

കാസർകോട്: എസ്.വൈ.എസ് സന്നദ്ധസേവന വിഭാഗമായ സ്വഫ്വ വളൻറിയർ വിങ്ങി​െൻറ പുനർ സജ്ജീകരണ ഭാഗമായി കാസർകോട് നഗരത്തിൽ സ്വഫ്വ യൂത്ത് പരേഡ് സംഘടിപ്പിച്ചു. ജീവകാരുണ്യ, യുവജന--സ്ത്രീശാക്തീകരണത്തിന് കർമരംഗത്തിറങ്ങാനുള്ള തീരുമാനത്തോടെ പരേഡ് സമാപിച്ചു. 12 സോണുകളിൽനിന്ന് 700 അംഗ സ്വഫ്വ ടീമാണ് പരേഡിൽ അണിനിരന്നത്. സുന്നി സ​െൻറർ പരിസരത്തുനിന്ന് തുടങ്ങിയ പരേഡ് നഗരംചുറ്റി പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ഫ്ലാഗ്ഓഫ് ചെയ്തു. എസ്.വൈ.എസ് ജില്ല പ്രസിഡൻറ് പി.എസ്. ആറ്റക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി എൻ.പി. മുഹമ്മദ് സഖാഫി പാത്തൂർ, സ്വഫ ജില്ല ചീഫ് അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, ജില്ല കൺവീനർ അശ്റഫ് കരിപ്പോടി, മുത്തുക്കോയ തങ്ങൾ കണ്ണവം, എസ്.എച്ച്.എ തങ്ങൾ ചൗക്കി, ഹാമിദ് അൻവർ തങ്ങൾ, കന്തൽ സൂപ്പി മദനി, നൗഷാദ് മാസ്റ്റർ, അബ്ദുൽ ജബ്ബാർ സഖാഫി, കരീം മാസ്റ്റർ ദർബാർകട്ട തുടങ്ങിയവർ അണിനിരന്നു. ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, വള്ളിയാട് മുഹമ്മദലി സഖാഫി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.