വായന പക്ഷാചരണ സമാപനം

ചെറുവത്തൂർ: ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലി​െൻറയും പടുവളം സി.ആർ.സി ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ വായന പക്ഷാചരണം താലൂക്ക്തല സമാപനവും ഐ.വി. ദാസ്, മഹാകവി പി. കുഞ്ഞിരാമൻ നായർ അനുസ്മരണവും ജൂലൈ ഏഴിന് നടക്കും. വൈകീട്ട് നാലിന് പടുവളം സി.ആർ.സി ലൈബ്രറിയിലാണ് പരിപാടി. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഡോ. പി. പ്രഭാകരൻ ഉദ്ഘാടനം ചെയ്യും. വാസു ചോറോട് ഐ.വി. ദാസ് അനുസ്മരണ പ്രഭാഷണവും സി.എം. വിനയചന്ദ്രൻ മഹാകവി പി. അനുസ്മരണ പ്രഭാഷണവും നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.