തട്ടുകടവ്യാപാരിക്ക്​ നേരെ മുഖംമൂടി ആക്രമണം

മുഴപ്പിലങ്ങാട്: കുളംബസാറിൽ തട്ടുകട നടത്തുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി അംഗം അബ്ദുറഹ്മാന് (53) മുഖംമൂടിസംഘത്തി​െൻറ ആക്രമണത്തിൽ പരിക്കേറ്റു. അഞ്ചംഗസംഘമാണ് ആക്രമിച്ചതെന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹം പൊലീസിന് മൊഴിനൽകി. ശനിയാഴ്ച രാത്രി 12.45നായിരുന്നു ആക്രമണം. തട്ടുകടക്ക് സമീപം കാത്തിരുന്ന അക്രമിസംഘം കടപൂട്ടി വീട്ടിലേക്ക് സ്കൂട്ടറിൽ പോകാനിരിക്കെ പിന്നിൽനിന്ന് ചാടിവീണ് പട്ടികകൊണ്ട് തലക്കടിച്ചുവീഴ്ത്തുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ അർധബോധാവസ്ഥയിലായ ഇദ്ദേഹത്തിനെ വീണ്ടും ആക്രമിക്കുകയും തലക്ക് കല്ല് കൊണ്ടിടിക്കുകയുംചെയ്തു. തുടർന്ന് തട്ടുകടക്ക് സമീപം വലിച്ചിട്ടതിനുശേഷം അക്രമികൾ രക്ഷപ്പെടുകയായിരുന്നു. ഇതുവഴിപോയ ബൈക്ക് യാത്രികൻ വിവരമറിയിച്ചതിനെ തുടർന്ന് എടക്കാട് പൊലീസെത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ക്വട്ടേഷൻസംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.