മാനവിക കൂട്ടായ്​മ

കണ്ണൂർ: ഹരിയാനയിൽ ജുനൈദ് എന്ന ചെറുപ്പക്കാരനെ ട്രെയിനിൽ കൊലപ്പെടുത്തിയതിലും സമാനമായ രീതിയിൽ രാജ്യവ്യാപകമായി നടക്കുന്ന കൊലപാതകങ്ങളും അക്രമങ്ങളും തടയുന്നതിൽ സർക്കാറുകൾ കാണിക്കുന്ന നിഷ്ക്രിയത്വത്തിലും പ്രതിഷേധിച്ച് കണ്ണൂരിൽ വിവിധ സംഘടനകൾ ചേർന്ന് മാനവിക കൂട്ടായ്മ സംഘടിപ്പിച്ചു. വിനോദ് പയ്യട, ഡോ. ടി. സുരേന്ദ്രനാഥ്, അഹമ്മദ് മാണിയൂർ, കസ്തൂരിദേവൻ, പി.സി. വിവേക്, ദേവദാസ് തളാപ്പ്, രമേശൻ മാമ്പ എന്നിവർ സംസാരിച്ചു. രാജൻ കോരേമ്പത്ത്, ഹരി ചക്കരക്കൽ, എം.പി. പ്രദീപൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.