അധ്യാപകതസ്​തികകൾക്കായി അടിയന്തര ഇടപെടൽ വേണം ^കണ്ണൂർ സർവകലാശാല ടീച്ചേഴ്​സ്​ കലക്​ടിവ്​ സമ്മേളനം

അധ്യാപകതസ്തികകൾക്കായി അടിയന്തര ഇടപെടൽ വേണം -കണ്ണൂർ സർവകലാശാല ടീച്ചേഴ്സ് കലക്ടിവ് സമ്മേളനം കണ്ണൂർ: കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിൽ ആവശ്യമായ അധ്യാപകതസ്തികകൾ പ്രേത്യക പാക്കേജിൽ ഉൾപ്പെടുത്തി അനുവദിച്ചുകിട്ടുന്നതിന് അടിയന്തര ഇടപെടൽ നടത്തണമെന്ന് കണ്ണൂർ സർവകലാശാല ടീച്ചേഴ്സ് കലക്ടിവ് വാർഷികസമ്മേളനം ആവശ്യപ്പെട്ടു. സർവകലാശാല സെനറ്റ്, അക്കാദമിക് കൗൺസിൽ എന്നിവ പുനഃസംഘടിപ്പിക്കണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. സമ്മേളനം സിൻഡിക്കേറ്റ് അംഗം എം. പ്രകാശൻ മാസ്റ്റർ ഉദ്ഘാടനംചെയ്തു. കെ.യു.ടി.സി പ്രസിഡൻറ് പ്രഫ. പി.ടി. രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. ഡോ. കെ.ടി. ചന്ദ്രമോഹൻ, ഡോ. ആർ.കെ. സതീഷ്, വിജയൻ അടുക്കാടൻ, ഡോ. ജോബി കെ. ജോസ്, ഡോ. എം. സിനി എന്നിവർ സംസാരിച്ചു. പ്രതിനിധിസമ്മേളനം ഫെഡറേഷൻ ഒാഫ് യൂനിവേഴ്സിറ്റി ടീേച്ചഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ. ബാബു പി. ആേൻറാ ഉദ്ഘാടനംചെയ്തു. പുതിയ ഭാരവാഹികളായി ഡോ. പി.ടി. രവീന്ദ്രൻ (പ്രസി.), ഡോ. കെ. ശ്രീജിത്ത് (വൈ. പ്രസി.), ഡോ. ജോബി കെ. ജോസ് (ജന. സെക്ര.), ഡോ. എം. സിനി (ജോ. സെക്ര.), പി. കാർത്തികേയൻ (ട്രഷ.) എന്നിവരെ തെരെഞ്ഞടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.