വീട്ടിൽനിന്ന് മൊബൈൽഫോണുകൾ മോഷ്​ടിച്ചു

കുമ്പള: . കുമ്പള മാവിനകട്ട മാട്ടംകുഴി റോഡിൽ പി.സി. അബ്ദുറഹ്മാ​െൻറ വീട്ടിൽ വെള്ളിയാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. അബ്ദുറഹ്മാൻ പുലർച്ചെ നാലരയോടെ വീടി​െൻറ വാതിൽ പുറത്തുനിന്ന് ചാരി പള്ളിയിൽ നമസ്കാരത്തിന് പോയ സമയത്താണ് മോഷണം നടന്നത്. വീട്ടുകാർ ഉറക്കത്തിലായിരുന്നു. നമസ്കാരം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വാതിലുകൾ തുറന്നുകിടക്കുകയായിരുന്നു. സംശയം തോന്നി അകത്തുകയറി പരിശോധിച്ചപ്പോഴാണ് ഫോണുകൾ മോഷണംപോയതായി മനസ്സിലായത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.