കാസർകോട്: നഗരത്തിൽ പൊടുന്നനെ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഇന്നലെ ആറരയോടെയാണ് പുതിയ ബസ്സ്റ്റാൻഡ് മുതൽ ചന്ദ്രഗിരി ജങ്ഷൻവരെ ഗതാഗതം നിശ്ചലമായത്. ഇൗ സമയം ഏറെ തിരക്ക് അനുഭവപ്പെടാറുള്ള പഴയ ബസ്സ്റ്റാൻഡിൽ വാഹനങ്ങൾ എത്താത്ത സ്ഥിതിയുണ്ടായി. ചന്ദ്രഗിരി ജങ്ഷനിൽനിന്ന് വാഹനങ്ങൾക്ക് എങ്ങോട്ടും പോകാൻകഴിയാത്ത അവസ്ഥയായിരുന്നു. ആംബുലൻസുകൾ കുരുക്കിൽ കുടുങ്ങി ബുദ്ധിമുട്ടി. ട്രാഫിക് സിഗ്നലുകൾ പ്രവർത്തനക്ഷമമായിരുന്നിട്ടും ബ്ലോക്കുകൾ രൂപപ്പെട്ടത് നഗരത്തിലെ വാഹനപെരുപ്പമാണ് സൂചിപ്പിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. വൈകുന്നേരങ്ങളിൽ നഗരത്തിൽ കൂടുതൽ പൊലീസിനെ വിന്യസിക്കേണ്ട അവസ്ഥയാണ്. തിരക്ക് കുറക്കാൻ പുതിയ വഴികൾ സൃഷ്ടിക്കേണ്ടിവരും. കൂടുതൽ പൊലീസ് എത്തിയാണ് ഗതാഗതക്കുരുക്ക് പരിഹരിച്ചത്. traffic കാസർകോട് നഗരത്തിൽ ഇന്നലെ വൈകീട്ട് അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.