പോസ്​റ്റ്​ ഓഫിസ് മാർച്ചും ധർണയും

വെള്ളരിക്കുണ്ട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ എളേരി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഭീമനടി, ബളാൽ, ചിറ്റാരിക്കാൽ പോസ്റ്റ് ഓഫിസുകളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ഭീമനടി പോസ്റ്റ് ഓഫിസ് മാർച്ച് ജില്ല പഞ്ചായത്ത് മെംബർ എം.കെ. പണിക്കർ ഉദ്ഘാടനം ചെയ്തു. പി. കുഞ്ഞിരാമൻ അധ്യക്ഷതവഹിച്ചു. എം. കൃഷ്ണൻ നായർ, കെ.ജെ. ടോമി, പി.വി. തമ്പാൻ എന്നിവർ സംസാരിച്ചു. കെ.എൻ. സതി സ്വാഗതം പറഞ്ഞു. ബളാൽ പോസ്റ്റ് ഓഫിസ് മാർച്ച് ഏരിയ സെക്രട്ടറി കെ.പി. നാരായണൻ ഉദ്ഘാടനംചെയ്തു. ജേക്കബ് ഇടശ്ശേരി അധ്യക്ഷതവഹിച്ചു. ജോസഫ് രാജു, ശ്രീജ മുരളി എന്നിവർ സംസാരിച്ചു. സി. ദാമോദരൻ സ്വാഗതം പറഞ്ഞു. ചിറ്റാരിക്കാൽ പോസ്റ്റ് ഓഫിസ് മാർച്ച് കെ.എസ്.കെ.ടി.യു ജില്ല ട്രഷറർ കെ. കണ്ണൻനായർ ഉദ്ഘാടനംചെയ്തു. പി.കെ. മോഹനൻ അധ്യക്ഷതവഹിച്ചു. കെ. കൃഷ്ണൻ, കെ.പി. മാത്യു, കെ.വി. ദാമോദരൻ എന്നിവർ സംസാരിച്ചു. ബേബി കുന്നേൽ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.