ആധാറും പാൻ കാർഡും ബന്ധിപ്പിക്കാൻ തിരക്ക്​; വെബ്​സൈറ്റ്​ തകരാറായി

കണ്ണൂർ: ആധാർ-പാൻ കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കാൻ തിരക്കേറിയതോടെ ആദായ നികുതി വകുപ്പി​െൻറ വെബ്സൈറ്റ് താറുമാറായി. വ്യാഴാഴ്ച വൈകീട്ടു മുതൽ ആധാറും പാൻ കാർഡും ബന്ധിപ്പിക്കാൻ ശ്രമിച്ചവർക്ക് നിരാശയാണ് ഫലം. വെബ്സൈറ്റ് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി പലകുറി ശ്രമിച്ചിട്ടും കാർഡ് ബന്ധിപ്പിക്കൽ പൂർത്തിയാക്കാനായില്ല. പലപ്പോഴും വെബ്സൈറ്റ് തുറക്കാൻ പോലുമായില്ല. ജൂലൈ ഒന്നിനുമുമ്പ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് റദ്ദാക്കപ്പെടുമെന്ന തെറ്റായ പ്രചാരണമാണ് തിരക്കിന് കാരണം. പാൻ കാർഡ് കൈവശമുള്ളവർ അത് ആധാറുമായി ബന്ധിപ്പിക്കുന്നത് ജൂലൈ ഒന്നു മുതൽ നിർബന്ധമാക്കുക മാത്രമാണുണ്ടായത്. ജൂലൈ ഒന്നിനുശേഷം എപ്പോൾ വേണമെങ്കിലും അത് ചെയ്യാമെന്നിരിക്കെ, ഇപ്പോൾ തന്നെ ചെയ്തില്ലെങ്കിൽ പാൻ കാർഡ് റദ്ദാകുമെന്ന ഭീതിയിൽ ആളുകൾ കൂട്ടത്തോടെ വെബ്സൈറ്റിൽ കയറി. ഇതോടെ തിരക്ക് താങ്ങാൻ കഴിയാതെ വെബ്സൈറ്റ് സ്തംഭിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.