തോക്കുചൂണ്ടിയ സംഭവത്തിൽ പി.സി. ജോര്‍ജ് എം.എല്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ്

മുണ്ടക്കയം: വെള്ളനാടി എസ്റ്റേറ്റില്‍ ഭൂതര്‍ക്കം പരിഹരിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പി.സി. ജോര്‍ജ് എം.എല്‍.എ തോക്കുചൂണ്ടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. തൊഴിലാളികളുടെ പരാതിയെത്തുടര്‍ന്ന് എം.എൽ.എക്കെതിരെ ജാമ്യമില്ലാ വകുപ്പുകളായ വധശ്രമം, ആയുധം കൈവശം െവക്കല്‍, പൊതുസ്ഥലത്ത് അസഭ്യം പറഞ്ഞു എന്നിങ്ങനെ 308, 506, 394 ബി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പി.സി. ജോർജി​െൻറ പരാതിയെത്തുടര്‍ന്ന് തോട്ടം തൊഴിലാളികള്‍ക്കെതിരെ, സംഘം ചേര്‍ന്ന് ആക്രമിക്കാനൊരുങ്ങിയതിന് കേസെടുത്തതായും മുണ്ടക്കയം എസ്.ഐ പ്രസാദ് എബ്രഹാം വര്‍ഗീസ് അറിയിച്ചു. വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഹാരിസൺ കമ്പനിയുടെ തോട്ടത്തിലെ തൊഴിലാളികളും സമീപത്തെ താമസക്കാരും തമ്മിലെ തർക്കത്തിൽ ഇടപെട്ട് എത്തിയ സമയത്തായിരുന്നു തൊഴിലാളികളുമായി പ്രശ്നമുണ്ടായതും പി.സി. ജോർജ് തോക്കെടുത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.