ഒാഹരി മൂല്യനിർണയത്തിൽ എതിർപ്പ്​: കാത്തലിക്​ സിറിയൻ ബാങ്കിൽനിന്ന്​ ഫെയർ ഫാക്​സ്​ പിന്മാറി​

തൃശൂർ: മൂല്യ നിർണയത്തെച്ചൊല്ലി എതിർപ്പ് ഉയർന്നതോടെ തൃശൂർ ആസ്ഥാനമായ കാത്തലിക് സിറിയൻ ബാങ്കി​െൻറ 51 ശതമാനം ഒാഹരി സ്വന്തമാക്കാനുള്ള നീക്കത്തിൽനിന്ന് കേനഡിയൻ വ്യവസായി പ്രേം വാട്സയുടെ ഉടമസ്ഥതയിലുള്ള െഫയർ ഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സ് പിന്മാറി. െഫയർ ഫാക്സ് നിയോഗിച്ച സ്ഥാപനം കാത്തലിക് സിറിയൻ ബാങ്കി​െൻറ ഒാഹരിക്ക് 60 മുതൽ 100 രൂപ വരെ വില കണ്ടപ്പോൾ ബാങ്ക് കണക്കാക്കിയത് 160–200 രൂപയാണ്. ഫെയർ ഫാക്സ് പിന്മാറിയതോടെ മറ്റ് പങ്കാളികളെ തേടുകയാണ് ബാങ്ക്. സ്വകാര്യ സംരംഭകരായ 'അയോൺ കാപിറ്റൽ', 'എവർസ്റ്റോൺ കാപിറ്റൽ' എന്നിവ ബാങ്കിൽ താൽപര്യം പ്രകടിപ്പിച്ചതായി അറിയുന്നു. ബാങ്കി​െൻറ മൂലധനശേഷി ഉയർത്താൻ ശ്രമം നടക്കുേമ്പാഴാണ് െഫയർ ഫാക്സ് താൽപര്യം പ്രകടിപ്പിച്ച് റിസർവ് ബാങ്കിനെ സമീപിച്ചത്. ഇതിന് ആർ.ബി.െഎ തത്വത്തിൽ അംഗീകാരവും നൽകി. ഒാഹരി മൂല്യം കണക്കാക്കി വൈകാതെ ഫെയർ ഫാക്സ് കാത്തലിക് സിറിയൻ ബാങ്കിൽ പിടിമുറുക്കുമെന്ന അവസ്ഥ ശക്തമായതിനിടക്കാണ് അപ്രതീക്ഷിത പിന്മാറ്റം. െഫയർ ഫാക്സിനെ വരവേൽക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി എതിർപ്പുകൾ ഇല്ലാതാക്കാൻ യൂനിയൻ ഭാരവാഹികളെ ബാങ്ക് സ്ഥലം മാറ്റിയിരുന്നു. മാത്രമല്ല, അടുത്തിടെ ബാങ്കുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെയോ മറ്റോ ജോലി സമയത്തും അല്ലാതെയും ജീവനക്കാർ അഭിപ്രായം പ്രകടിപ്പിക്കുന്നത് വിലക്കി സർക്കുലറും ഇറക്കി. എം.ഡി സി.വി.ആർ. രാജേന്ദ്ര​െൻറ നേതൃത്വത്തിലാണ് ഇതിനുള്ള കരുക്കൾ നീക്കുന്നതെന്ന് ബാങ്ക് ജീവനക്കാർ രഹസ്യമായി ആരോപിച്ചിരുന്നു. മുൻവർഷം 150 കോടി നഷ്ടത്തിലായിരുന്ന ബാങ്ക് 2016–'17ൽ ഒന്നര കോടി രൂപ ലാഭവും കാണിച്ചു. ഫെയർ ഫാക്സിനെ പ്രതീക്ഷിച്ച് നടത്തിയ ഇൗ നീക്കങ്ങളെല്ലാം ഇപ്പോൾ വ്യർഥമായിരിക്കുകയാണ്. പുതിയ പങ്കാളിയെ തേടുന്നതി​െൻറ ഭാഗമായി തൊഴിലന്തരീക്ഷം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ എം.ഡിയും കൂട്ടരും. കഴിഞ്ഞ ദിവസം ഒാൾ ഇന്ത്യ ബാങ്ക് ഒാഫിസേഴ്സ് കോൺഫെഡറേഷൻ പ്രതിനിധികളുമായി ചർച്ച നടത്തി. അതിനു പിന്നാലെ ഒാൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനുമായി ചർച്ച തീരുമാനിച്ചെങ്കിലും മറ്റു ചില കാരണങ്ങളാൽ അലസി. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒാഫ് ഇന്ത്യയേയും ചർച്ചക്ക് വിളിച്ചിട്ടുണ്ട്. പുതിയ പങ്കാളിക്ക് കളമൊരുക്കാൻ അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള അടവായാണ് ജീവനക്കാരിൽ വലിയൊരു വിഭാഗം ഇതിനെ കാണുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.