മരം കടപുഴകി വൈദ്യുതി തൂൺ തകർന്നു

ഉരുവച്ചാൽ: മരം കടപുഴകിയതിനെ തുടർന്ന് വൈദ്യുതി തൂൺ തകർന്നു. രണ്ട് ലോറിക്ക് മുകളിലായി മരവും വൈദ്യുതി തൂണും വീണു. കനത്ത മഴയിൽ വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെ ശിവപുരം പാകളം റോഡിലാണ് സംഭവം. ശിവപുരത്തേക്ക് വരുകയായിരുന്ന നിസാൻ ലോറിക്കും ടിപ്പർ ലോറിക്കും മുകളിലാണ് മരവും തൂണും വീണത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. മട്ടന്നൂരിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചുനീക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.