ചെറുപുഴ പഞ്ചായത്തില്‍ ശുചീകരണം

ചെറുപുഴ: ചെറുപുഴ പഞ്ചായത്തില്‍ ശുചീകരണപ്രവൃത്തി പഞ്ചായത്ത് പ്രസിഡൻറ് ജമീല കോളയത്ത് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡൻറ് വി. കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതിയംഗം കൊച്ചുറാണി ജോര്‍ജ്, പഞ്ചായത്തംഗം ലളിത ബാബു, എം.വി. ശശി, ജെ. സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. വ്യാപാരികൾ, തൊഴിലാളികള്‍, വിദ്യാർഥികൾ, ആരോഗ്യപ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാർ, സന്നദ്ധസംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്തിലെ വാര്‍ഡുകളില്‍ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.