പാനൂരിലെ പഴയ വില്ലേജ് ഓഫിസിന് തീപിടിച്ചു

പാനൂർ: . വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് കെട്ടിടത്തിൽനിന്ന് തീ ഉയരുന്നത് കണ്ടത്. ഉടൻ പൊലീസും ഫയർഫോഴ്‌സും ചേർന്ന് തീയണക്കാനുള്ള ശ്രമമാരംഭിച്ചു. എന്നാൽ, ഉപയോഗശൂന്യമായ കെട്ടിടത്തിൽ നിറയെ മാലിന്യക്കൂമ്പാരമായതിനാൽ തീയണക്കാൻ സേന വളരെ പ്രയാസം നേരിട്ടു. മാലിന്യംനീക്കാൻ മണ്ണുമാന്തിയന്ത്രം എത്തിച്ചശേഷമാണ് തീയണക്കാനുള്ള ശ്രമം തുടർന്നത്. ഉപയോഗശൂന്യമായ പഴയ വില്ലേജ് ഓഫിസ് അപകടാവസ്ഥയിലാണെന്നും പൊളിച്ചുമാറ്റണമെന്നും പല കോണുകളിൽനിന്നും ആവശ്യമുയർന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.