സൗജന്യ നീന്തൽ പരിശീലനം: കലക്​ടർ മുഖ്യപരിശീലകൻ

കണ്ണൂർ: ചാൾസൺ സ്വിമ്മിങ് അക്കാദമിയുടെ നേതൃത്വത്തിൽ ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന സൗജന്യ നീന്തൽ പരിശീലനത്തിൽ കലക്ടർ മിർ മുഹമ്മദലി മുഖ്യപരിശീലകനാകും. 2017ൽ 2000 പേരെ നീന്തൽ പരിശീലിപ്പിക്കുകയെന്ന ലക്ഷ്യത്തി​െൻറ ഭാഗമായാണ് രണ്ടു ദിവസങ്ങളിൽ 100 പേർക്ക് നീന്തൽ പരിശീലനം നൽകുന്നത്. ജല അപകടങ്ങൾ കുറക്കുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന നീന്തൽപരിശീലനം രാവിലെ ഒമ്പതിന് ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നീന്തൽ വിദഗ്ധരായ ചാൾസൺ ഏഴിമല, കെ.വി. അശോകൻ എന്നിവരും പരിശീലനത്തിന് നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.