നടീൽ ഉത്സവം

മയ്യിൽ: മയ്യിൽ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര നെൽകൃഷി വികസനപദ്ധതിയുടെ ഭാഗമായി നടത്തി. കയരളം േമച്ചേരി പാടശേഖരസമിതിയും മയ്യിൽ യുവജനഗ്രന്ഥാലയവും ചേർന്ന് സംഘടിപ്പിച്ച ജനപങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായി. മലയൻകുനിയിൽ സഹോദരന്മാരായ കെ.എം. ദാമോദരനും കെ.എം. രാജനും ചേർന്ന് ഉദ്ഘാടനം ചെയ്തു. കെ.പി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. നടി രജിതാ മധു, നാടകകൃത്ത് ശ്രീധരൻ സംഘമിത്ര, മലപ്പട്ടം പഞ്ചായത്ത് പ്രസിഡൻറ് പി. പുഷ്പജൻ, വാർഡ് മെംബർ എം. രവി, ലൈബ്രറി കൗൺസിൽ അംഗം യു. ജനാർദനൻ എന്നിവർ പെങ്കടുത്തു. കെ. പ്രകാശൻ സ്വാഗതവും എം.പി. മനോജ് നന്ദിയും പറഞ്ഞു. പടം സമഗ്ര നെൽകൃഷി വികസനപദ്ധതിയുടെ ഭാഗമായി നടീൽ ഉത്സവത്തിൽ നടി രജിതാ മധുവിന് ഞാറ് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.