ഗവ. ആയുര്‍വേദ കോളജ് രജത ജൂബിലി ആഘോഷത്തിന് നാളെ തുടക്കം

പരിയാരം: കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളജ് രജത ജൂബിലി ആഘോഷങ്ങള്‍ക്ക് വ്യാഴാഴ്ച തിരിതെളിയും. രാവിലെ 11ന് ആരോഗ്യ, സാമൂഹികനീതി മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. ടി.വി. രാജേഷ് എം.എല്‍.എ അധ്യക്ഷത വഹിക്കും. പി. കരുണാകരന്‍ എം.പി വികസനരേഖ ഏറ്റുവാങ്ങും. ഒൗഷധ ചെടികളുടെയും ജൈവ പച്ചക്കറി നടീലിന്‍െറയും ഉദ്ഘാടനം പി.കെ. ശ്രീമതി എം.പി നിര്‍വഹിക്കും. കെ.കെ രാഗേഷ് എം.പി വിവിധ മത്സര വിജയികള്‍ക്കുള്ള അവാര്‍ഡു ദാനം നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് കോളജ് മാഗസിന്‍ പ്രകാശനം ചെയ്യും. ആയുഷ് വകുപ്പ് ഡയറക്ടര്‍ ഡോ. ബി. അശോക് മുഖ്യ പ്രഭാഷണം നടത്തും. ഒരുവര്‍ഷം നീളുന്ന പരിപാടികളില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം, 25ഓളം ബോധവത്കരണ ക്ളാസുകള്‍, ആരോഗ്യ വിനിമയ പരിപാടികള്‍, അക്കാദമിക് പ്രവര്‍ത്തനങ്ങള്‍, സ്മരണിക പ്രകാശനം തുടങ്ങിയവ ഉള്‍പ്പെടും. ഉദ്ഘാടനത്തിന് മുന്നോടിയായി ചൊവ്വാഴ്ച കോളജില്‍നിന്ന് പിലാത്തറയിലേക്ക് വിളംബര ഘോഷയാത്ര നടന്നു. വാര്‍ത്താസമ്മേളനത്തില്‍ ടി.വി. രാജേഷ് എം.എല്‍.എ, ഡോ. സി. ശോഭന, ഡോ. ആര്‍. ശ്രീകുമാര്‍, ഡോ. കെ. മുരളി, ഡോ. എം.വി. അജിത്കുമാര്‍, ഡോ. അമീന്‍, രാഘവന്‍ കടന്നപ്പള്ളി, രാജേഷ് കടന്നപ്പള്ളി തുടങ്ങിയവര്‍ പരിപാടികള്‍ വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.