ചക്കരക്കല്ലില്‍ സ്റ്റുഡിയോ കത്തിച്ചു

ചക്കരക്കല്ല്: ടൗണിലെ സ്റ്റുഡിയോ അഗ്നിക്കിരയാക്കി. ആശുപത്രി റോഡില്‍ കണയന്നൂര്‍ സ്വദേശി സുജിത്തിന്‍െറ ഉടമസ്ഥതയിലുള്ള രാധാസ് സ്റ്റുഡിയോ ആണ് കത്തിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. രാവിലെ സ്റ്റുഡിയോ തുറക്കാനത്തെിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. അകത്തുണ്ടായിരുന്ന കമ്പ്യൂട്ടര്‍, ഫര്‍ണിച്ചര്‍ എന്നിവ കത്തിനശിച്ചു. മണ്ണെണ്ണ ഒഴിച്ച് തീ കൊടുത്തതാണെന്നാണ് കരുതുന്നത്. വരാന്തയില്‍ മണ്ണെണ്ണ തളംകെട്ടിയിട്ടുണ്ട്. ചക്കരക്കല്ല് എസ്.ഐ പി.കെ. കനകരാജന്‍െറ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തി. ടൗണിലെ ഏതാനും കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കും. വിരലടയാള വിദഗ്ധരും പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.