എസ്.എഫ്.ഐ പരിപാടിയില്‍ പങ്കെടുത്തില്ല; കെ.എസ്.യു പ്രവര്‍ത്തകന് മര്‍ദനം

പാനൂര്‍: എസ്.എഫ്.ഐയുടെ പരിപാടിയില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് കെ.എസ്.യു പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. പാട്യം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥി ചെറുപറമ്പിലെ വലിയപറമ്പത്ത് സജീവന്‍െറ മകന്‍ ഷാറോനിണാണ് (17) മര്‍ദനമേറ്റത്. കഴിഞ്ഞദിവസം കണ്ണൂരില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തില്ളെന്ന കാരണത്താലാണ് മര്‍ദിച്ചതെന്ന് ഷാറോന്‍ പറയുന്നു. കഴിഞ്ഞദിവസം രാവിലെ 11ഓടെ ക്ളാസില്‍നിന്ന് പിടിച്ചിറക്കി ഇടവഴിയില്‍ കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. തലയുടെ പിന്നില്‍ കട്ട ഉപയോഗിച്ച് മര്‍ദിച്ചു. അശ്വന്തിന്‍െറ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് മര്‍ദിച്ചതെന്ന് ഷാറോന്‍ പറഞ്ഞു. ബോധം നഷ്ടപ്പെട്ട ഷാറോനിനെ പാനൂര്‍ പ്രാഥമികാശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഒരുകൂട്ടം എസ്.എഫ്.ഐക്കാര്‍ അവിടെയുമത്തെി ആക്രമിക്കാന്‍ ശ്രമിച്ചു. ഇത് സംഘര്‍ഷത്തിനിടയാക്കി. പൊലീസ് സ്ഥലത്തത്തെിയാണ് ആക്രമികളെ തുരത്തിയത്. പിന്നീട് തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. തലയുടെ പരിക്ക് ഗുരുതരമായതിനാല്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. പാട്യം സ്കൂളില്‍ എസ്.എഫ്.ഐക്കാരല്ലാത്ത വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. സംഭവമറിഞ്ഞ് കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്‍റ് കെ.പി. ഹാഷിം, കെ.പി. സാജു, വി. സുരേന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ ആശുപത്രിയില്‍ എത്തി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.