ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ട്രൈഡിയുമായി ജില്ല ഭരണകൂടം

കണ്ണൂര്‍: ഡിജിറ്റല്‍ സേവനങ്ങള്‍ ജനങ്ങളിലത്തെിക്കുന്നതിന്‍െറ ഭാഗമായി ട്രൈഡി കാമ്പയിനുമായി ജില്ല ഭരണകൂടം. ആധാര്‍, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ ഡിജിറ്റല്‍ സേവനങ്ങള്‍ കാര്യക്ഷമമായി ഉപഭോക്താക്കളിലത്തെിക്കുകയാണ് കാമ്പയിന്‍െറ ലക്ഷ്യം. ഞായറാഴ്ച രാവിലെ 10ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം നിര്‍വഹിക്കും. പദ്ധതിയിലൂടെ ഇ-ഗവേണന്‍സിന്‍െറ ഭാഗമായുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ എളുപ്പത്തില്‍ നേടിയെടുക്കാന്‍ സാധിക്കുമെന്ന് ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി പറഞ്ഞു. വരുംദിനങ്ങളില്‍ ഇതിന്‍െറ ആവശ്യകത ഏറും. മൂന്ന് ഐ.ഡികള്‍ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ മൊബൈല്‍ ബാങ്കിങ്, ഡിജിറ്റല്‍ ലോക്കര്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാവും. ആധാര്‍ കാര്‍ഡ് കൈവശമില്ലാത്ത സമയങ്ങളില്‍ അതിന്‍െറ അംഗീകൃത പകര്‍പ്പ് ഓണ്‍ലൈനായി ലഭ്യമാക്കാന്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്താദ്യമായി വിരലടയാളം ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനുള്ള കേരള ഗ്രാമീണ്‍ ബാങ്കിന്‍െറ ഉപകരണം ചടങ്ങില്‍ ഉദ്ഘാടനം ചെയ്യും. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയില്‍ മാത്രമാണ് ഇത്തരമൊരു സംവിധാനം നിലവിലുള്ളത്. ജില്ല ഇ-ഗവേണന്‍സ് സൊസൈറ്റി, ബാങ്കുകള്‍, അക്ഷയ കണ്ണൂര്‍, നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍റര്‍ എന്നിവയുടെ സഹകരണത്തോടെ എന്‍.എസ്.എസ്, അസാപ്പ് വിദ്യാര്‍ഥികളെ പങ്കാളികളാക്കിയാണ് കാമ്പയിന്‍ സംഘടിപ്പിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.