ഫാ. ടോം ഉഴുന്നാലിന്‍െറ മോചനത്തിനായി കത്തോലിക്ക കോണ്‍ഗ്രസ് പ്രാര്‍ഥനായജ്ഞം

കണ്ണൂര്‍: കൂട്ടായ പ്രാര്‍ഥനകളിലൂടെ മാത്രമേ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ ഫാ. ടോം ഉഴുന്നാലിന്‍െറ മോചനം സാധ്യമാവുകയുള്ളൂവെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍. ജോര്‍ജ് ഞരളക്കാട്ട്. ഫാ. ടോം ഉഴുന്നാലിന്‍െറ മോചനത്തിനായി കത്തോലിക്ക കോണ്‍ഗ്രസ് നടത്തുന്ന പ്രാര്‍ഥനായജ്ഞത്തിന്‍െറ തലശ്ശേരി അതിരൂപതതല ഉദ്ഘാടനം മാടത്തില്‍ സെന്‍റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ടോം അച്ചന്‍െറ മോചനത്തിനും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ മനപരിവര്‍ത്തനത്തിനുമായി പ്രാര്‍ഥിക്കണം. കേന്ദ്രസര്‍ക്കാര്‍ മോചനത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലാണോ എന്ന് സഭക്കും വിശ്വാസികള്‍ക്കും ആശങ്ക യുണ്ട്. മോചനത്തിനുള്ള സത്വരനടപടികള്‍ കേന്ദ്രം സ്വീകരിക്കണമെന്ന് ആര്‍ച്ച് ബിഷപ് പറഞ്ഞു. ഫാ. ജേക്കബ് പള്ളിനീരാക്കല്‍, കത്തോലിക്ക കോണ്‍ഗ്രസ് തലശ്ശേരി അതിരൂപത പ്രസിഡന്‍റ് ദേവസ്യ കൊങ്ങോല, കേന്ദ്ര സമിതി വൈസ് പ്രസിഡന്‍റ് അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേല്‍, അതിരൂപത സെക്രട്ടറി ബെന്നി പുതിയാപുരം, യൂനിറ്റ് പ്രസിഡന്‍റ് മാത്യു വെള്ളംകോട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.