ആറളം ഫാമിലെ 149 ആദിവാസി കുടുംബങ്ങള്‍ക്ക് അരിവിതരണം പുന$സ്ഥാപിച്ചു

കേളകം: പുതിയ റേഷന്‍ കാര്‍ഡില്ലാത്ത ആറളം ഫാമിലെ 149 ആദിവാസി കുടുംബങ്ങള്‍ക്ക് അരിവിതരണം പുന$സ്ഥാപിച്ചു. റേഷനരി വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് ആറളത്ത് പുനരധിവാസ കുടുംബങ്ങള്‍ പട്ടിണിയിലാണെന്ന് കഴിഞ്ഞദിവസം ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി ജില്ല സപൈ്ള ഓഫിസറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജില്ലയില്‍ മറ്റു പ്രദേശങ്ങളിലുള്ള പുതിയ കാര്‍ഡില്ലാത്ത 150 കുടുംബങ്ങള്‍ക്കും അരി വിതരണം നടത്തും. പ്രശ്നപരിഹാരത്തിന് സിവില്‍ സപൈ്ളസ് ഉദ്യോഗസ്ഥര്‍ ആറളം ഫാമിലത്തെിയിരുന്നു. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് അദാലത്തിലൂടെ കാര്‍ഡ് ലഭിച്ച കുടുംബങ്ങള്‍ കാര്‍ഡ് പുതുക്കിയിരുന്നില്ല. ഇതുകാരണം ഇവര്‍ റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നതിനുള്ള മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ല. ഇവരെ മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നടപടി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണ് അരിവിതരണം മുടങ്ങാന്‍ കാരണം. പുതിയ കാര്‍ഡില്ലാത്തവര്‍ക്ക് കാര്‍ഡ് ലഭ്യമാക്കാനുള്ള നടപടി ഉടനുണ്ടാവും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.