ഭാര്യയെ കൊലപ്പെടുത്തിയ കേസ്: വിചാരണ പൂര്‍ത്തിയായി

തലശ്ശേരി: ഭാര്യയെ കേബിള്‍ വയറുകൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തിയശേഷം അഞ്ചു കഷണങ്ങളാക്കി തുണിയില്‍കെട്ടി വീട്ടിനകത്ത് സൂക്ഷിച്ച കേസില്‍ വിചാരണ പൂര്‍ത്തിയായി. ചെറുപുഴ പ്രാപ്പൊയിലിലെ ആനിക്കാട്ടുപറമ്പില്‍ സിന്ധുവിനെ (30) കൊലപ്പെടുത്തിയ കേസിന്‍െറ വിചാരണയാണ് അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ഒന്നില്‍ പൂര്‍ത്തിയായത്. പൊന്‍കുന്നം സ്വദേശിയും തിരുമേനി പ്രാപ്പൊയിലില്‍ താമസക്കാരനുമായ സിന്ധുവിന്‍െറ ഭര്‍ത്താവ് പത്താലില്‍ കാരോട് അജയകുമാറാണ് (36) കേസിലെ പ്രതി. 2010 ജൂലൈ 28നാണ് കേസിനാസ്പദമായ സംഭവം. പൊന്‍കുന്നം സ്വദേശികളാണ് ഇരുവരും. ഭര്‍ത്താവും മക്കളുമുള്ള സിന്ധു അജയകുമാറുമായി പ്രണയത്തിലാകുകയും പൊന്‍കുന്നത്തുനിന്ന് ഒളിച്ചോടി പ്രാപ്പൊയിലില്‍ താമസിച്ചുവരുകയുമായിരുന്നു. ഭര്‍ത്താവില്‍ സംശയംപ്രകടിപ്പിച്ചിരുന്ന സിന്ധുവിനെ അജയകുമാര്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സിന്ധുവിന് പൊന്‍കുന്നത്ത് ഭര്‍ത്താവും മക്കളുമുണ്ടായിരുന്നതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.