കണ്ണൂർ: രണ്ടു ദിവസമായി കണ്ണൂരിൽ നടന്ന സംസ്ഥാന അധ്യാപകകലോത്സവം സമാപിച്ചു. 144 പോയേൻറാടെ കണ്ണൂർ ജില്ല ഒന്നാമതായി. 123 പോയൻറ് നേടിയ കോഴിക്കോട് രണ്ടാം സ്ഥാനവും 107 പോയൻറ് നേടിയ പാലക്കാട് മൂന്നാം സ്ഥാനവും നേടി. സമാപനസമ്മേളനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കലാവേദി കൺവീനർ പി.കെ. സതീഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. പ്രകാശൻ എന്നിവർ സംസാരിച്ചു. വി.പി. മോഹനൻ സ്വാഗതവും ജില്ല പ്രസിഡൻറ് എൻ.ടി. സുധീന്ദ്രൻ നന്ദിയും പറഞ്ഞു. മത്സരഫലം (ഒന്ന്, രണ്ട് സ്ഥാന ക്രമത്തിൽ) : നാടകം: ഷാജിമ ആൻഡ് പാർട്ടി (കോഴിക്കോട്), സുജിത്ത് ആൻഡ് പാർട്ടി (കണ്ണൂർ), മികച്ച നടൻ:- സുജിത്ത് (ഒളവിലം രാമകൃഷ്ണ എച്ച്.എസ് ചൊക്ലി), മികച്ച നടി: മിത്തു കിമോണി (ബി.ആർ.സി െട്രയിനർ, കോഴിക്കോട്) ലളിതഗാനം (ആൺ): എസ്.എൽ. അനൂപ് (തിരുവനന്തപുരം), ശരത്ത് ബോസ് (എറണാകുളം). ലളിതഗാനം (പെൺ): സി. അസിത (കണ്ണൂർ), ദീപ്തി എസ്. ഉണ്ണിത്താൻ (കൊല്ലം) മാപ്പിളപ്പാട്ട്: എം.എം. നിഖിയ (വയനാട്), എ. ഇന്ദു (മലപ്പുറം) മോണോ ആക്ട്: കെ. രേണുക (കണ്ണൂർ), ടി. നിഷ (കോഴിക്കോട്) മിമിക്രി: ഇ. ലിതേഷ് (കണ്ണൂർ), എ.എസ്. മിഥുൻ (തൃശൂർ) പ്രസംഗം: കെ.വി. സത്യൻ (കാസർകോട്), റെനിൻ നമ്പ്രം (കണ്ണൂർ) കവിതാലാപനം: പ്രവീൺ (കോഴിക്കോട്), ഗോപിഷ് (കോഴിക്കോട്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.