കണ്ണൂർ: ജില്ലയിൽ പ്ലാസ്റ്റിക് സഞ്ചി നിരോധനം കൂടുതൽ കർശനമാക്കിയതിെൻറ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ തുടരുന്നു. അനധികൃതമായി തുറന്ന ബേക്കറി വീണ്ടും പൂട്ടിച്ചു. ആവർത്തിച്ചുള്ള നിയമലംഘനത്തിെൻറ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയ പുതിയതെരു-കാട്ടാമ്പള്ളി റോഡിലെ അപ്പൂസ് ബേക്കറി എന്ന സ്ഥാപനം ശനിയാഴ്ച തുറന്നുപ്രവർത്തിക്കാൻ നടത്തിയ ശ്രമമാണ് അധികൃതർ തടഞ്ഞത്. വെള്ളിയാഴ്ച നടത്തിയ റെയ്ഡിൽ പ്ലാസ്റ്റിക് കാരിബാഗുകൾ പിടിച്ചെടുത്തതിനെ തുടർന്ന് കടയുടെ ലൈസൻസ് പഞ്ചായത്ത് അധികൃതർ റദ്ദാക്കിയിരുന്നു. പെട്ടെന്ന് കേടാകുന്ന പലഹാരങ്ങൾ കടയിലുണ്ടായിരുന്നതിനാൽ രാത്രിവരെ പ്രവർത്തിക്കാൻ അനുവാദം നൽകുകയും ചെയ്തു. എന്നാൽ, പഞ്ചായത്തിൽ 5000 രൂപ പിഴയൊടുക്കുകയും പുതിയ ലൈസൻസിന് അപേക്ഷ നൽകുകയും ചെയ്ത കടയുടമ, ശനിയാഴ്ച രാവിലെ വീണ്ടും തുറക്കുകയായിരുന്നു. ഇക്കാര്യം നാട്ടുകാർ അധികൃതരെ അറിയിച്ചതിനെ തുടർന്ന് ഉച്ചയോടെ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ വീണ്ടും കട അടപ്പിച്ചു. നേരത്തേ മുന്നറിയിപ്പുകൾ നൽകിയിട്ടും പ്ലാസ്റ്റിക് സഞ്ചി വിൽപന തുടർന്ന സ്ഥാപനങ്ങളുടെ ലൈസൻസാണ് തുടക്കത്തിൽ റദ്ദ് ചെയ്യുന്നത്. ഇങ്ങനെയുള്ള പത്തോളം സ്ഥാപനങ്ങളുടെ ലൈസൻസ് ഇതിനകം റദ്ദാക്കി. ജില്ല കലക്ടർ മിർ മുഹമ്മദലി കഴിഞ്ഞദിവസം നേരിട്ട് നടത്തിയ പരിശോധനയിൽ കണ്ണൂർ നഗരത്തിലെ ഒരു കട പൂട്ടി സീൽ ചെയ്യുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്തിരുന്നു. തദ്ദേശ സ്ഥാപന അധികൃതരുടെ നേതൃത്വത്തിലുള്ള റെയ്ഡ് വരുംദിവസങ്ങളിൽ കർശനമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.