സംസ്ഥാന സബ്ജൂനിയർ വോളി: തൃശൂരും കോഴിക്കോടും ജേതാക്കൾ പയമ്പ്ര: പതിനാല് ജില്ലകളിൽനിന്നുള്ള 28 ടീമുകൾ മാറ്റുരച്ച സംസ്ഥാന സബ്ജൂനിയർ വോളി ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂരും പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും ജേതാക്കളായി. മൂന്നു ദിവസമായി പയമ്പ്ര വോളി ഫ്രണ്ട്സ് ആതിഥ്യമരുളിയ കളി മാമാങ്കത്തിൽ പെൺകുട്ടികളുടെ ഫൈനലിൽ കോഴിക്കോട് 25–20,25–18,25–15ന് വയനാടിനെ അനായാസം കീഴടക്കി. ആൺകുട്ടികളുടെ ഫൈനലിൽ തൃശൂർ 25–18,25–17,25–16ന് കാസർകോടിനെയും പരാജയപ്പെടുത്തി. ഫ്ലഡ്ലിറ്റ് സംവിധാനത്തോടെയുള്ള ഒാപൺ സ്റ്റേഡിയത്തിലെ സെമി ഫൈനലിൽ ആൺകുട്ടികളുടെ മത്സരത്തിൽ തൃശൂർ മലപ്പുറത്തെയും കാസർകോട് കൊല്ലത്തെയും തകർത്താണ് ഫൈനലിലെത്തിയത്. പെൺകുട്ടികളുടെ സെമിഫൈനലിൽ കോഴിക്കോട് കണ്ണൂരിനെയും വയനാട് എറണാകുളത്തെയും പരാജയപ്പെടുത്തിയാണ് ഫൈനൽ പ്രവേശനം നേടിയത്. സംസ്ഥാന സബ്ജൂനിയർ വോളി ചാമ്പ്യൻഷിപ് തുടങ്ങിയതോടെ പയമ്പ്ര ഉത്സവലഹരിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.