തലശ്ശേരി: ജനറൽ ആശുപത്രിയിൽ ജീവനക്കാരിൽ ചിലർ കൈക്കൂലി വാങ്ങുന്നതായി ഡി.വൈ.എഫ്.ഐയുടെ പോസ്റ്റർ. ആശുപത്രിക്ക് പുറത്തും അകത്തുമുൾപ്പെടെ പോസ്റ്റർ പതിച്ചു. സർക്കാറിെൻറ ആരോഗ്യനയം വികൃതമാക്കുന്ന കൈക്കൂലിക്കാരായ ഒരുകൂട്ടം ജീവനക്കാരെ തിരിച്ചറിയുക, ജീവനക്കാരിൽ ചിലർ ഡോക്ടർമാരുടെ കൈക്കൂലി വാങ്ങുന്ന ഏജൻറുമാരോ?, രാത്രി സേവനത്തിന് ഗൈനക്കോളജി ഡോക്ടർമാരെ നിശ്ചയിക്കുക എന്നീ ആവശ്യങ്ങളാണ് പോസ്റ്ററുകളിലുള്ളത്. ആശുപത്രിയിൽ സമീപകാലത്തുണ്ടായ സംഭവവികാസങ്ങളാണ് ഇത്തരം പോസ്റ്ററുകളിലെത്തിച്ചത്. ഡോക്ടറെ കൈയേറ്റം ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്‌നം കഴിഞ്ഞയുടനെയാണ് ഗർഭിണിയും ഗർഭസ്ഥശിശുവും ഇവിടെ ചികിത്സക്കിടെ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.