മിച്ചഭൂമിയാക്കിയ 124 കുടുംബങ്ങളുടെ ഭൂനികുതി സ്വീകരിച്ചുതുടങ്ങി

കൊട്ടിയൂർ: 15 വർഷം നീണ്ട നിയമപോരാട്ടത്തിനറുതികുറിച്ച് കൊട്ടിയൂർ പഞ്ചായത്തിലെ 124 കർഷക കുടുംബങ്ങളുടെ നികുതി സ്വീകരിച്ചുതുടങ്ങി. പൊട്ടംതോട്, മാടത്തുംകാവ് പ്രദേശത്തെ കുടുംബങ്ങളുടെ ഭൂനികുതി സ്വീകരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരൻ നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സിസലി കണ്ണന്താനം അധ്യക്ഷത വഹിച്ചു. റോയി നമ്പുടാകം, പി.സി. തോമസ്, ജോണി ആമക്കാട്ട്, പി.സി. രാമകൃഷ്ണൻ, ബാബു മാങ്കോട്ടിൽ, മാത്യു കൊച്ചുതറ, പി.സി. സണ്ണി, ജെയ്മോൻ എന്നിവർ സംസാരിച്ചു. 70 വർഷങ്ങൾക്ക് മുമ്പ് താമസമാക്കിയ ഇൗ കുടുംബങ്ങൾക്ക് പട്ടയം നൽകുകയും നികുതി സ്വീകരിക്കുകയും ചെയ്തതാണ്. എന്നാൽ, 2002ൽ എ.കെ. ഖാദർ കുട്ടിയുടെ കൈവശമുണ്ടായിരുന്ന മിച്ചഭൂമിയിൽപെട്ട സ്ഥലമാണെന്ന വാദത്തെ തുടർന്ന് ലാൻഡ് ബോർഡ് നികുതി സ്വീകരിക്കുന്നത് തടയുകയായിരുന്നു. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് സണ്ണി ജോസഫ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് താൽക്കാലികമായി നികുതി സ്വീകരിക്കാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. തുടർന്ന് കർഷകർ ഹൈകോടതിയിൽ റിട്ട് ഫയൽ ചെയ്യുകയായിരുന്നു. അനുകൂലവിധി ഉണ്ടായതിനെ തുടർന്നാണ് മാനന്തവാടി ലാൻഡ് ബോർഡ് നികുതി സ്വീകരിച്ച് പട്ടയം സാധുകരിക്കാൻ തീരുമാനമെടുക്കുകയും കൊട്ടിയൂർ വില്ലേജ് ഒാഫിസിന് നികുതി സ്വീകരിക്കാൻ നിർദേശം നൽകുകയും ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.