ശ്രീവത്സം കേസ്​: കേ​ന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന്​ ശിപാർശ

ശ്രീവത്സം കേസ്: കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ശിപാർശ കൊച്ചി: കഴിഞ്ഞ ആറുവര്‍ഷത്തിനിടെ ശ്രീവത്സം ഗ്രൂപ്പുടമ എം.കെ.ആര്‍. പിള്ള നാഗാലാൻഡില്‍നിന്ന് കേരളത്തിലേക്ക് 260 കോടി രൂപ കൊണ്ടുവെന്നന്ന് കണ്ടെത്തിയതിന് പിന്നാലെ, കേസ് ‍കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആദായനികുതി വകുപ്പി​െൻറ ശിപാർശ. നാഗാലാൻഡിൽ നിന്നുള്ള ഇടപാടുകൾ ഗൗരവതരമെന്നും സി.ബി.െഎ അടക്കമുള്ള ഏജൻസികളെകൊണ്ട് അന്വേഷിപ്പിക്കണമെന്നുമാണ് നിർദേശിച്ചത്. നാഗാലാൻഡ് െപാലീസ് സേനയിലെ മുന്‍ ഉദ്യോഗസ്ഥന്‍കൂടിയായ എം.കെ.ആര്‍. പിള്ള ബിനാമി കരാര്‍ ഇടപാടുകളിലൂടെയാണ് ഇത്രയും തുക കൊണ്ടുവന്നതെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.