വയത്തൂർ കാലിയാർ ക്ഷേത്രം ഊട്ടുത്സവം 14 മുതൽ

ഇരിട്ടി: കുടക് നിവാസികളും തദ്ദേശവാസികളായ മലയാളികളും ചേർന്ന് നടത്തുന്ന വയത്തൂർ കാലിയാർ ഊട്ടു മഹോത്സവം ജനുവരി 14 മുതൽ 26 വരെ നടക്കും. ഉത്സവത്തി​െൻറ ആദ്യചടങ്ങായ തിരുവത്താഴം അരിയളവ് 13ന് സന്ധ്യക്ക്‌ 7.30ഒാടെ നടക്കും. 15ന് ചെമ്പുകൊട്ടിപ്പാറയിൽനിന്ന് വരുന്ന ഊട്ടുകാഴ്ച വൈകീട്ട് ആറിന് പുറപ്പെടും. 22ന് കുടകരുടെ പാട്ട്, വലിയ തിരുവത്താഴം അരിയളവ്, 23ന് ഹരിജനങ്ങളുടെ കാഴ്ച വരവ്, 24ന് രാവിലെ വിവിധ മഠങ്ങളിൽനിന്നുമുള്ള നെയ്യമൃത് വരവ്, ഉച്ചക്ക് തിടമ്പുനൃത്തം, വൈകീട്ട് പടിയൂർ ദേശവാസികളുടെ ഓമനക്കാഴ്ച വരവ്, 25ന് രാവിലെ നെയ്യാട്ടം, കുടക് കോമരങ്ങളുടെ കൂടിക്കാഴ്ച, 26ന് രാവിലെയും വൈകുന്നേരവും തിടമ്പുനൃത്തം എന്നിവ നടക്കും. എല്ലാ ദിവസവും ആധ്യാത്മിക പരിപാടികളും കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും. 15ന് വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനം ഡോ. എം.പി. ചന്ദ്രാംഗദൻ ഉദ്ഘാടനംചെയ്യും. തുടർന്ന് ഓട്ടൻതുള്ളൽ, തിരുവാതിരക്കളി, കരോക്കെ ഗാനമേള, ഭക്തിഗാനമേള എന്നിവ നടക്കും. 17ന് വൈകുന്നേരം 6.30ന് എം.ആർ. വിജയ​െൻറ പ്രഭാഷണം, 18ന് 6.30ന് അഡ്വ. ഷിജിത്ത് തളിപ്പറമ്പ്, 19ന് 6.30ന് ഡോ. ആർ.സി. കരിപ്പത്ത് എന്നിവരുടെ പ്രഭാഷണം, 22ന് രാത്രി 9.45ന് സാമൂഹികനാടകം 'അച്ഛ​െൻറ ഒറ്റമകൻ', 23ന് വൈകുന്നേരം 6.30ന് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് ചെയർമാൻ ഒ.കെ. വാസു, 8.30ന് ഗാനമേള എന്നിവ നടക്കും. 24ന് വൈകുന്നേരം ഏഴിന് താലപ്പൊലി ഘോഷയാത്ര ഉളിക്കൽ ഗുരുമന്ദിരത്തിൽനിന്ന് ആരംഭിക്കും. തുടർന്ന് രാത്രി 10ന് നൃത്തസംഗീതനാടകം 'ശ്രീ മഹാദേവയാനം' അരങ്ങേറും. വാർത്തസമ്മേളനത്തിൽ ആഘോഷക്കമ്മിറ്റി ചെയർമാൻ ബി. ദിവാകരൻ, വൈസ് ചെയർമാൻ പി. കുഞ്ഞിരാമൻ നമ്പ്യാർ, തെനിശ്ശേരി രാമകൃഷ്ണൻ, വി.കെ. കൃഷ്ണൻ, അനീഷ് കോളിത്തട്ട്, ടി.എസ്. പ്രതീപ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.