പ്രതിഷേധിച്ചു

പയ്യന്നൂർ: കവ്വായി പ്രദേശത്ത് വീടുകളും വാഹനങ്ങളും ആക്രമിച്ചു നശിപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയ സി.പി.എം നടപടിയിൽ പയ്യന്നൂർ മണ്ഡലം വനിത ലീഗ് കമ്മിറ്റി . കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആക്രമണത്തിനിരയായ വീടുകളും വാഹനങ്ങളും വനിത ലീഗ് ജില്ല സെക്രട്ടറി ഷമീമ ജമാൽ, പയ്യന്നൂർ മണ്ഡലം പ്രസിഡൻറ് പി.എം. ഷുഹൈബ ടീച്ചർ, ട്രഷറർ കെ.ടി. ഹവ്വാബി, രാമന്തളി പഞ്ചായത്ത് വനിത ലീഗ് പ്രസിഡൻറ് വി.വി. ഖദീജ, രാമന്തളി പഞ്ചായത്ത് ഒന്നാം വാർഡ് മെംബർ കെ.വി. ആബിദ, കെ.വി. റംല എന്നിവർ സന്ദർശിച്ചു. രാമന്തളി പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറ് പി.എം. ലത്തീഫ്, ശാഖ ലീഗ് പ്രസിഡൻറ് കക്കുളത്ത് അബ്ദുൽ ഖാദർ, ജനറൽ സെക്രട്ടറി പി.കെ. ഷബീർ, സെക്രട്ടറി സി.എം. റഫീഖ്, അബൂദബി രാമന്തളി മുസ്ലിം യൂത്ത് സ​െൻറർ വൈസ് പ്രസിഡൻറ് യു.എൻ. സകരിയ എന്നിവർ സന്ദർശനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.