ഭരണാനുമതിയായി

പയ്യന്നൂര്‍: പയ്യന്നൂർ മണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡുകളായ കാങ്കോല്‍--ചീമേനി, പുന്നാക്കടവ്- പുതിയ പുഴക്കര-ഏഴിലോട് എന്നീ റോഡുകള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനായി 38.5 കോടി രൂപ അനുവദിച്ച് അനുമതിയായി. തിരുവനന്തപുരത്ത് ചേര്‍ന്ന കിഫ്ബി എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിലാണ് ഭരണാനുമതി ലഭിച്ചതെന്ന് സി. കൃഷ്ണൻ എം.എൽ.എ അറിയിച്ചു. കാങ്കോല്‍--ചീമേനി റോഡ്‌ കാങ്കോല്‍ മുതല്‍ ചീമേനി വരെ 11 കിലോ മീറ്റർ അഭിവൃദ്ധിപ്പെടുത്തുന്നതിനായി 21 കോടി രൂപയും പുന്നാക്കടവ് -പുതിയ പുഴക്കര -ഏഴിലോട് റോഡിന് 9.5 കിലോമീറ്റര്‍ മെച്ചപ്പെടുത്താന്‍ 17.5 കോടി രൂപക്കുമാണ് അനുമതിയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.