ട്രാക്ക്​ അറ്റകുറ്റപ്പണി: ട്രെയിൻ നിയന്ത്രണം മേയ്​ വരെ നീളും

കണ്ണൂർ: കോഴിക്കോടിനും കണ്ണൂരിനുമിടയിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഏർപ്പെടുത്തിയ ട്രെയിൻ നിയന്ത്രണം മേയ് വരെ നീളും. ഡിസംബർ 31വരെ നിയന്ത്രണമുണ്ടാവുമെന്നാണ് റെയിൽവേ അധികൃതർ നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, പ്രവൃത്തി പൂർണമായും പൂർത്തിയാവാത്തതിനാൽ മേയ് അവസാനം വരെ ട്രെയിൻ നിയന്ത്രണം നീട്ടുമെന്നാണ് വിവരം. ദിവസം ഒരു കിലോമീറ്റർ വരെയുള്ള അറ്റകുറ്റപ്പണിപോലും നടത്താൻ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്ന് പാലക്കാട് ഡിവിഷൻ റെയിൽവേ അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കോയമ്പത്തൂരിൽ നിന്ന് മംഗളൂരു സെൻട്രൽ വരെയുള്ള (56323), മംഗളൂരുവിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള (56324) ട്രെയിനുകൾ ഭാഗികമായി മാത്രമാണ് സർവിസ് നടത്തുന്നത്. ജനുവരി അവസാനം വരെ ഇതേ രീതിയിൽ തുടരും. കണ്ണൂർ-ആലപ്പുഴ എക്സ്പ്രസ് (16306) കണ്ണൂരിൽനിന്ന് 35 മിനിറ്റും മംഗളൂരു സെൻട്രൽ കോയമ്പത്തൂർ ഇൻറർസിറ്റി എക്സ്പ്രസ് (22609) മംഗളൂരുവിൽനിന്ന് 75 മിനിറ്റും വൈകി മാത്രമാണ് പുറപ്പെടുന്നത്. നാഗർകോവിലിൽനിന്ന് മംഗളൂരു വരെയുള്ള ഏറനാട് എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, ചെെന്നെ എഗ്മോറിൽ നിന്ന് മംഗളൂരു വരെയുള്ള എഗ്മോർ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളും മണിക്കൂറുകൾ വൈകിയോടുന്നത് കണ്ണൂർ, കാസർകോട് ജില്ലകളിലെ ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കിയിട്ട് മാസങ്ങൾ പിന്നിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.