കണ്ണൂരിൽ ഫയർ ഡിവിഷൻ: വികസനത്തി​െൻറ വേഗം കൂട്ടും

കണ്ണൂർ: കണ്ണൂർ ആസ്ഥാനമായി ഫയർ ആൻഡ് െറസ്ക്യു സർവിസിന് പുതിയ ഡിവിഷൻ രൂപവത്കരിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം കണ്ണൂർ, കാസർകോട് ജില്ലകളിലെ വികസനപ്രവൃത്തികളുടെ വേഗം കൂട്ടും. നിലവിൽ കോഴിക്കോട് ഡിവിഷന് കീഴിലാണ് കണ്ണൂർ, കാസർകോട് ജില്ലകൾ. ഇവിടങ്ങളിൽ വൻകിട ഫ്ലാറ്റുകൾ ഉൾെപ്പടെ വിവിധ കെട്ടിടങ്ങളുടെ അനുമതിക്കായുള്ള അപേക്ഷകൾ തീരുമാനമാകാതെ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ഇവ വേഗത്തിൽ തീർപ്പാക്കാൻ കണ്ണൂർ ഡിവിഷൻ രൂപവത്കരിക്കുന്നതോടെ സാധിക്കും. കൂടാതെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഫയർസ്റ്റേഷനുകളുടെ വികസനത്തിനും ഡിവിഷൻ സഹായകരമാകും. ജീവനക്കാരുടെ സർവിസ് സംബന്ധമായ കാര്യങ്ങൾ വേഗത്തിലാക്കാനും ഡിവിഷൻ രൂപവത്കരണം ഉപകരിക്കും. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭ യോഗമാണ് ഫയർ ആൻഡ് െറസ്ക്യു സർവിസിന് കണ്ണൂർ ആസ്ഥാനമായി പുതിയ ഡിവിഷൻ രൂപവത്കരിക്കാനും ഇതിനായി എട്ട് പുതിയ തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചത്. കാസർകോട് ജില്ലയിൽ അഞ്ചും കണ്ണൂർ ജില്ലയിൽ പത്തും ഫയർസ്റ്റേഷനുകളാണുള്ളത്. ധർമടം ഉൾെപ്പടെയുള്ള പ്രദേശങ്ങളിൽ ഫയർസ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം നേരേത്തയുണ്ട്. ഇത്തരത്തിൽ പുതിയ ഫയർസ്റ്റേഷനുകൾ അനുവദിക്കുന്നത് സംബന്ധിച്ചും ഡിവിഷൻ യാഥാർഥ്യമാകുന്നതോടെ തീരുമാനമാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.