കണ്ണൂർ: സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ജീവനക്കാർ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് അവ്യക്തത പരിഹരിക്കുക, ഇന്ധന വിലനിയന്ത്രണ അധികാരം തിരിച്ചെടുക്കുക, അക്രമ-വർഗീയ ഫാഷിസം അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക, ജി.എസ്.ടി നടപ്പാക്കിയതിലെ അപാകത പരിഹരിക്കുക, വകുപ്പ് തലവന്മാരുടെ ഒഴിവുകൾ നികത്തുക, ക്ലാസ് ഫോർ ജീവനക്കാരുടെ തൊഴിൽനികുതി ഒഴിവാക്കുക, മെഡിക്കൽ ഇൻഷുറൻസിലെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. എസ്.ഇ.യു ജില്ല പ്രസിഡൻറ് സി.എച്ച്. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് എ.എം. അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തി. ഇബ്രാഹീംകുട്ടി തിരുവട്ടൂർ, പി.സി. റഫീഖ്, നാസർ നങ്ങാരത്ത്, റഹീം ബാണത്തുകണ്ടി, എം. അബ്ദുസ്സത്താർ, കെ.വി. ഫാറൂഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.