ഇംഗ്ലീഷ് പഠന ക്യാമ്പ്​

കൂത്തുപറമ്പ്: ആദിവാസിമേഖലകളിൽ നടപ്പാക്കുന്ന ഉണർവ് വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായുള്ള ത്രിദിന ഇംഗ്ലീഷ് പഠനക്യാമ്പ് വെള്ളിയാഴ്ച കണ്ണവം കോളനിയിൽ തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആദിവാസി ക്ഷേമസമിതി, ഐ.ആർ.പി.സി, കെ.എസ്.ടി.എ എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുക. ഇംഗ്ലീഷ് അധ്യാപകരുടെ കൂട്ടായ്മയായ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചേഴ്സ് ഇൻററാക്ഷൻ ഫോമി​െൻറ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ചെന്നൈ ഹിന്ദുസ്ഥാൻ യൂനിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് പ്രഫസർ പി. ഭാസ്കരൻനായർ, മൈസൂരുവിലെ ഇംഗ്ലീഷ് ഭാഷാവിദഗ്ധൻ ഡോ. താരാരത്നം, ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂനിവേഴ്സിറ്റിയിലെ ഡോ. ആനി ഡേവിഡ്, ചിത്രകാരൻ ഡേവിഡ് മാത്യു, കോയമ്പത്തൂരിലെ പ്രേമാ രംഗാചാരി, ഛത്തിസ്ഗഢിലെ ഡോ. ശിവജി ഖോഷ് വഹ, ഗുരുരാജ്, മേജർ അനീഷ് ഗുരുദാസ് തുടങ്ങിയവർ ക്ലാസെടുക്കും. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ എം.സി. രാഘവൻ, വി.വി. കരുണൻ, പി.പി. രാജൻ, വി. രാജൻ, എൻ.കെ. ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.