തളിപ്പറമ്പ്: നരിക്കോട് ഉസ്താദ് മഖാമില്‍ നടത്തിവരുന്ന ജലാലിയ്യ റാത്തീബ് വാര്‍ഷികത്തിെൻറ ഭാഗമായി സംഘടിപ്പിച്ച പ്രവാസി യുവസംരംഭകരുടെ സംഗമം പ്രഫ. ഫൈസല്‍ അഹ്‌സനി ഉളിയില്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ എം. ഹസന്‍ ഹാജി അധ്യക്ഷത വഹിച്ചു. ഡോ. സുഹൈല്‍ അഹമ്മദാബാദ് വിഷയാവതരണം നടത്തി. പ്രഫ. സിദ്ദീഖ് സിദ്ദീഖി, ഉമര്‍ പന്നിയൂര്‍ എന്നിവർ സംസാരിച്ചു. തുടര്‍ന്ന് നടന്ന 'ഓര്‍മകളിലൂടെ' പരിപാടി കേരള മുസ്‌ലിം ജമാഅത്ത് ജില്ല ജന. സെക്രട്ടറി ഹാമിദ് മാസ്റ്റര്‍ ചൊവ്വ ഉദ്ഘാടനം ചെയ്തു. പി.കെ. അലിക്കുഞ്ഞി ദാരിമി, പി.കെ. മുഹമ്മദ് മുസ്‌ലിയാര്‍, അബൂബക്കര്‍ പഴയങ്ങാടി, അബ്ദുല്‍ഖാദിര്‍ ഹാജി വളക്കൈ തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ന് രാവിലെ 9.30ന് സാദാത്ത് സംഗമം നടക്കും. വാര്‍ഷിക പരിപാടികള്‍ ഈ മാസം 31ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.