തലശ്ശേരി: വെള്ളം അമൂല്യമാണ്, അത് ഒട്ടും പാഴാക്കരുത് എന്നാണ് അധികൃതർ പൊതുജനത്തെ ഉപദേശിക്കാറ്. കൊടിയ വേനലിൽ ഇതുസംബന്ധിച്ച് സർക്കാർ തലത്തിൽ തന്നെ വ്യാപകമായ പ്രചാരണ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. എന്നാൽ, തലശ്ശേരിയിലെ െപാതുവഴിയിൽ പൈപ്പുപൊട്ടി അഞ്ചുദിവസമായി ശുദ്ധജലം കുത്തിയൊലിച്ചിട്ടും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് അധികൃതർ. തലശ്ശേരി ചിറക്കര മോറക്കുന്നിലെ വാട്ടർ അതോറിറ്റിയുടെ കൺവെട്ടത്താണ് സംഭവം. എസ്.എസ് റോഡിനും കുഴിപ്പങ്ങാടിനും ഇടയിലുള്ള പഴയ പ്രഭ തിയറ്റർ പരിസരത്തെ പൊതുവഴിയിലാണ് പൈപ്പുപൊട്ടി ശുദ്ധജലം ഒാവുചാലുകളിലേക്ക് കുത്തിയൊലിക്കുന്നത്. കഴിഞ്ഞ അഞ്ചുദിവസമായി ഇത് തുടരുകയാണ്. പൈപ്പ് പൊട്ടിയ ഭാഗത്തെ വീട്ടുമതിൽ അപകടാവസ്ഥയിലായതിനാൽ അറ്റകുറ്റപ്പണി നടത്താൻ സാധ്യമല്ലെന്നാണ് ഇതുസംബന്ധിച്ച് പ്രദേശവാസികൾക്ക് വാട്ടർ അതോറിറ്റി രേഖാമൂലം നൽകിയ മറുപടി. നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന പ്രദേശത്താണ് പൈപ്പ് പൊട്ടിയത്. അറ്റകുറ്റപ്പണി സാധ്യമല്ലെന്ന് അധികൃതർ അറിയിച്ചതോടെ ധർമസങ്കടത്തിലാണ് ഇവിടെയുള്ള വീട്ടുകാർ. ഇതുസംബന്ധിച്ച് സബ്കലക്ടർക്ക് പ്രദേശവാസികൾ ഒപ്പിട്ട് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. രണ്ടാഴ്ച മുമ്പും പൈപ്പ് തകർന്നപ്പോൾ അറ്റകുറ്റപ്പണി നടത്തിയാണ് ചോർച്ച തടഞ്ഞത്. വീട്ടുമതിൽ ഒരുവശത്തേക്ക് ചരിഞ്ഞുനിൽക്കുന്നതിനാൽ അപകടസാധ്യതയുണ്ടെന്നാണ് വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചത്. തലശ്ശേരിയിലെ വിവിധ പ്രദേശങ്ങളിൽ ൈപപ്പ് പൊട്ടുന്നത് പ്രതിഭാസമായി മാറുേമ്പാഴും അധികൃതർ ഇക്കാര്യത്തിൽ ഉണർന്നുപ്രവർത്തിക്കുന്നില്ലെന്നാണ് പൊതുവേയുള്ള പരാതി. വാട്ടർ അതോറിറ്റി ഒാഫിസിൽനിന്ന് നൂറ് മീറ്റർ മാത്രം അകലത്തിലുള്ള ചിറക്കര എസ്.എസ് റോഡിലും പഴയ ലോട്ടസ് തിയറ്റർ പരിസരത്തും പൈപ്പ് പൊട്ടൽ തുടർക്കഥയാണ്. പൈപ്പ് പൊട്ടിയാൽ ദിവസങ്ങൾ കഴിഞ്ഞാലാണ് വാട്ടർ അതോറിറ്റിക്കാർ തിരിഞ്ഞുനോക്കുക. അതുവരെ ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പാഴായിട്ടുണ്ടാകും. അറ്റകുറ്റപ്പണി നടത്താൻ അതോറിറ്റിക്ക് തൊഴിലാളികളില്ലെന്നാണ് ഇതിനുള്ള അധികൃതരുടെ വിശദീകരണം. എന്നാൽ, കരാർ ജോലിക്കാരെെവച്ച് പണിയെടുപ്പിക്കുേമ്പാൾ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ അടുത്തെങ്ങും കാണില്ലെന്നാണ് നാട്ടുകാരുടെ മുഖ്യ പരാതി. കുഴിേക്കണ്ട സ്ഥലം തൊഴിലാളികൾക്ക് കാണിച്ചുകൊടുത്ത് ഉദ്യോഗസ്ഥർ സ്ഥലംവിടുകയാണ് പതിവ്. അതുകൊണ്ടുതന്നെ പണിയെടുപ്പിച്ച ഭാഗം വീണ്ടും വീണ്ടും പൊട്ടുന്ന കാഴ്ചയാണ് പലയിടത്തും കണ്ടുവരുന്നത്. വേനൽക്കാലം വരാനിരിക്കെ ശുദ്ധജലം വെറുതെ പാഴാവുന്നത് നോക്കിയിരിക്കാേന നാട്ടുകാർക്ക് സാധിക്കുന്നുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.